dg

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം ഓഗസ്റ്റ് 26ന് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ ചേർന്ന ഡിജി കേരളം നിയോജക മണ്ഡലതല മോണിറ്ററിംഗ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ,​ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്,​ പഞ്ചായത്ത് പ്രസിഡന്റുമാരായ സജി കെ. വർഗീസ്, പി.എം. അസീസ്, ജാൻസി മാത്യു,​ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ജി. രതി എന്നിവർ സംസാരിച്ചു. ഡിജി കേരളം പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ നോഡൽ ഓഫീസർ കെ.കെ. സുബ്രഹ്മണ്യൻ വിശദീകരിച്ചു. മികച്ച രീതിയിൽ സർവേ പൂർത്തിയാക്കിയ മൂവാറ്റുപുഴ നഗരസഭയെയും കല്ലൂർക്കാട്, പോത്താനിക്കാട്, ആയവന, മാറാടി എന്നീ പഞ്ചായത്തുകളെയും യോഗത്തിൽ അഭിനന്ദിച്ചു. 26ന് മൂവാറ്റുപുഴ നിയോജകമണ്ഡലം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു.