myg

കോഴിക്കോട്: വയനാട്ടിലെ ഉരുൾ പൊട്ടലിന്റെ ദുരിതബാധിതർക്ക് മൈജിയുടെ കൈത്താങ്ങ്. ദുരന്ത മേഖലയായി പ്രഖ്യാപിക്കപ്പെട്ട മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ മൈജി 25 ലക്ഷം രൂപ നൽകും. പുതിയ വീടുകൾ നിർമ്മിച്ച് നൽകുക, പ്രദേശത്തെ വാസയോഗ്യമാക്കുക, ഗതാഗതം, വൈദ്യുതി പുന:സ്ഥാപനം, ആവശ്യമായ വൈദ്യ സഹായം എന്നിവയാണ് പ്രധാനമായും ഒരുക്കുന്നത്. യോഗ്യതയുള്ളവർക്ക് മൈജിയിൽ തൊഴിൽ നൽകും,

പുനരധിവാസത്തിന് അടുത്ത ഘട്ടത്തിൽ കൂടുതൽ തുക നൽകുമെന്ന് മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി പറഞ്ഞു.