പറവൂർ: വയനാട്ടിലെ ദുരിത ബാധിതർക്കായി സർക്കാർ പ്രഖ്യാപിക്കുന്ന ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പറവൂർ നഗരസഭ ഒരു വീട് നിർമ്മിച്ച് നൽകും. പറവൂർ നഗരസഭ തനത് ഫണ്ടും പൊതുജന പങ്കാളിത്തത്തോടെയുമാണ് വീട് നിർമ്മിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് നഗരസഭ തനത് ഫണ്ടിൽ നിന്ന് ഒരുലക്ഷം രൂപ നൽകുവാൻ കൗൺസിൽ തീരുമാനിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിത ബാധിതർക്കായി ശേഖരിച്ച അവശ്യസാധനങ്ങൾ ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർക്ക് കൈമാറി.