elanor-cst

ആലുവ: പള്ളിപ്പുറം ഗ്രേസ് വില്ല കോൺവെന്റിലെ അംഗം സിസ്റ്റർ എലനോർ സി.എസ്.എസ്.ടി (86) നിര്യാതയായി. കോട്ടഗിരി കാർമ്മൽ, മതിലകം ഐ.സി, ഇരവിപുരം ഒ.എൽ.എച്ച്.സി, നീണ്ടകര ഫാത്തിമ, കോട്ടയം സെന്റ് ജോസഫ്, ചിന്നക്കനാൽ സെന്റ് ജോസഫ്, കോന്നിയൂർ സെന്റ്. തേരസാസ്, ഓച്ചന്തുരുത്ത് ഇൻഫന്റ് ജീസസ്, തൃശൂർ സെന്റ് .ജോസഫ്, പള്ളിപ്പുറം ലിറ്റിൽ ഫ്‌ളവർ, പുതുവൈപ്പ് അനാവിം എന്നീ കോൺവെന്റുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിൽ.

പരേതരായ കല്ലൂർ ജോസഫിന്റെയും ട്രീസയുടെയും മകളാണ്. സഹോദരങ്ങൾ: പരേതനായ ഫാ.മാനുവൽ കല്ലൂർ, ബാബു കല്ലൂർ, സിസ്റ്റർ ചാൾസ് സി.ടി.സി (മാനേജർ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്), സിസ്റ്റർ ജെമ്മ സി.എസ്.എസ്.ടി, വർഗീസ്, സേവ്യർ, രാജു.