mother

കൊച്ചി: അമ്മമാരുടെ നേതൃത്വം കരുതലും കരുത്തുമുള്ള ശുശ്രൂഷയാകണമെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽ ബോഡി മീറ്റിംഗ് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബീന ജോഷി അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡെലിഗേറ്റ് ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. രൂപ ജോർജ് 'സ്ത്രീശാക്തീകരണം' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, ജനറൽ സെക്രട്ടറി ആൻസി ചേന്നോത്ത് എന്നിവർ സംസാരിച്ചു. കേരളത്തിലെ രൂപതകൾക്ക് റിയാദ് മാതൃവേദി സ്‌പോൺസർ ചെയ്ത വീൽ ചെയറുകൾ ആതുരശുശ്രൂഷയ്ക്കായി വിതരണം ചെയ്തു.