പോണേക്കര: എൻ.എസ്.എസ്. കരയോഗം പോണേക്കാവ് ഭഗവതി ക്ഷേത്രത്തിൽ തന്ത്രി പുലിയന്നൂർ ദിലീപൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഈ മാസം 11ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. 15ന് അഖണ്ഡ രാമായണ പാരായണവും 16ന് രാവിലെ 8.30ന് സമാപന സമർപ്പണവും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.