nature

കൊച്ചി: ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വൈ.എം.സി.എ എറണാകുളത്തിന്റെയും ഡി.ഒ.സി കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9ന് വൈ.എം.സി.എ തൃക്കാക്കര പ്രോജക്ട് സെന്ററിൽ നടക്കുന്ന പരിസ്ഥിതി സമ്മേളനം പരിസ്ഥിതി പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വൃക്ഷത്തൈ നടീലും ബൈക്ക് റാലിയും ഉണ്ടാകും. റൂബൻ ഉമ്മൻ ജോൺസൺ, കെ.ആർ. ബെക്സൺ, പി. വി. സജീവ്, ആന്റോ ജോസഫ്, ജെറി വിൽസൺ, അരുൺ സ്കറിയ, സജി അബ്രഹാം, മെബിൻ ജേക്കബ്, അതുൽ ലാൽ, പീറ്റർ കുരിയൻ എന്നിവർ പ്രസംഗിക്കും.