photo

വൈപ്പിൻ: കർക്കടക വാവ് ദിവസമായ ഇന്നലെ വൈപ്പിൻകരയിലെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾ പിതൃക്കൾക്ക് ബലിതർപ്പണം നടത്തി. ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിൽ മേൽശാന്തി എം.ജി. രാമചന്ദ്രൻ മുഖ്യ കാർമികത്വം വഹിച്ചു. ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ജിബിൻ ശാന്തി, ചെറായി വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി എ.ആർ. പ്രകാശൻ, നായരമ്പലം കൊച്ചമ്പലം ക്ഷേത്രത്തിൽ മേൽശാന്തി എം.പി. പ്രജിത്, ഞാറക്കൽ ശക്തിധര ക്ഷേത്രത്തിൽ മേൽശാന്തി ബ്ലാവത്ത് അഭിലാഷ്, കുഴുപ്പിള്ളി പള്ളത്താംകുളങ്ങര കടപ്പുറത്ത് സിനോജ് ശാന്തി എന്നിവരുടെ കാർമികത്വത്തിൽ ബലി തർപ്പണം നടന്നു. പുതുവൈപ്പ് മഹാവിഷ്ണു ക്ഷേത്രം, അയ്യമ്പിള്ളി മഹാദേവ ക്ഷേത്രം, ചെറായി എലിഞ്ഞാംകുളം ക്ഷേത്രം, തിരുമനാംകുന്ന് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ബലി തർപ്പണം നടന്നു.