കൊച്ചി: സ്വാമി ചിന്മയാനന്ദന്റെ സമാധിദിനത്തോടനുബന്ധിച്ച് ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ പിറവം ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനിൽ നടന്ന ചടങ്ങുകൾക്ക് മാനേജിംഗ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല നേതൃത്വം നൽകി. ബ്രഹ്മചാരിണി താരിണി ചൈതന്യ , ചിന്മയ വിശ്വവിദ്യാപീഠത്തിലെ ഡോ. സുധീർബാബു യാർലഗഡ, ഡീൻ ഡോ. സുനിത ഗ്രാന്ധി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനന്തനാരായണ അയ്യർ തുടങ്ങിയവർ പങ്കെടുത്തു.
വാരിയം റോഡിലെ പ്രജ്ഞാപ്രതിഷ്ഠാനിൽ ചടങ്ങുകൾക്ക് വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂർ നേതൃത്വം നൽകി. അസിസ്റ്റന്റ് ഡീൻമാരായ പ്രൊഫ. മഞ്ജുള ആർ.അയ്യർ, ഡോ. ആഭാമോഹൻ തുടങ്ങിയവർ പങ്കെടുത്തു.