അങ്കമാലി: കാര്യവിചാര സദസിന്റെ ആഭിമുഖ്യത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കേരള ക്രൈസ്തവർ- സംസ്കാരം പാരമ്പര്യം" പുസ്തക പ്രകാശനവും പുസ്തക ചർച്ചയും നടത്തി . മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ പുസ്തകം ജോർജ് സ്റ്റീഫന് നൽകി പ്രകാശനം ചെയ്തു. കെ.പി. ഗോവിന്ദൻ അദ്ധ്യക്ഷനായി. അഡ്വ, തങ്കച്ചൻ വെമ്പിളിയത്ത്, എച്ച്. വിൽഫ്രഡ്, പീറ്റർ മേച്ചേരി, എൻ.പി. അവരാച്ചൻ, ഇ.ടി. രാജൻ, പീറ്റർ സെബാസ്റ്റ്യൻ, സാജു ചാക്കോ, കെ.കെ. ജോഷി, കെ.കെ. സുരേഷ്, അഡ്വ. തങ്കച്ചൻ വർഗീസ്, ചെറിയാൻ മാഞ്ഞൂരാൻ, ജോജി പരിയാടൻ തുടങ്ങിയവർ സംസാരിച്ചു.