കൊച്ചി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 16, 17 തീയതികളിൽ വർക്കല ശിവഗിരി മഠത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിന്റെ പ്രചാരണാർത്ഥം ഗുരുധർമ്മ പ്രചാരണസഭ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബരസമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2ന് ആലുവ അദ്വൈതാശ്രമത്തിൽ നടക്കും. സ്വാമി അസംഗാനന്ദഗിരി, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ, കേന്ദ്ര ഉപദേശക സമിതി വൈസ് ചെയർമാൻ അഡ്വ. പി.എം. മധു തുടങ്ങിയവർ പങ്കെടുക്കും.