കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കേന്ദ്ര ബഡ്‌ജറ്റ് 2024 അവലോകന സെമിനാർ സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആർ. ശേഷാദ്രി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് ചെയർമാൻ സലീം എ. അദ്ധ്യക്ഷത വഹിച്ചു. ടി. ബാനുശേഖർ, വിവേക് കൃഷ്ണ ഗോവിന്ദ്, അഡ്വ. ജി. ശിവദാസ്, സെക്രട്ടറി ജോബി ജോർജ്എന്നിവർ സംസാരിച്ചു.