കൊച്ചി: വയനാട് ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് എൽ.ഐ.സി അറിയിച്ചു. പ്രധാനമന്ത്രി ജീവൻജ്യോതി ബീമയോജന ഉൾപ്പെടെ ഇൻഷ്വറൻസുകൾ ഉടനടി തീർപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് ഡിവിഷനിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചതായി എൽ.ഐ.സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സിദ്ധാർഥ മൊഹന്തി പറഞ്ഞു. ദുരിതം നേരിടുന്ന വയനാട്ടിലെ സഹോദരങ്ങൾക്കൊപ്പമാണ് എൽ.ഐ.സിയെന്നും അദ്ദേഹം പറഞ്ഞു.