കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി ദൈവശാസ്ത്ര കമ്മിഷൻ സംഘടിപ്പിക്കുന്ന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ 10 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കും. സിറോമലബാ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ആശംസ അർപ്പിക്കും. ദെവശാസ്ത്ര കമ്മിഷൻ ചെയർമാൻ ബിഷപ്പ് ടോണി നീലങ്കാവിൽ, ബിഷപ്പ് തോമസ് തുടങ്ങിയവർ സംസാരിക്കും. വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാടും പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലെ പുനരധിവാസം ഉൾപ്പെടെ ചർച്ച ചെയ്യും