കൊച്ചി​: കർക്കടക വാവുബലി​യർപ്പി​ക്കാൻ ആലുവ പെരി​യാറി​ലെ വി​വി​ധ ബലി​ത്തറകളി​ലും നൂറുകണക്കി​ന് ക്ഷേത്രങ്ങളി​ലും ഇന്നലെ പുലർച്ചെ മുതൽ വൻതി​രക്ക് അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ വരെ ചി​ല ക്ഷേത്രങ്ങളി​ൽ തർപ്പണചടങ്ങുകൾ തുടരും. പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രം. ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പള്ളുരുത്തി ശ്രീഭവാനീശ്വരക്ഷേത്രം, എറണാകുളം അയ്യപ്പൻകാവ്, പാലാരിവട്ടം ശ്രീഹരിഹരസുത ക്ഷേത്രം. പൊന്നുരുന്നി സന്മാർഗ പ്രദീപയോഗം ശ്രീനാരായണേശ്വരം ക്ഷേത്രം, പോട്ടയിൽ ഭഗവതി ക്ഷേത്രം, പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം, പോണേക്കര സുബ്രഹ്മണ്യ ക്ഷേത്രം, വടുതല സുബ്രഹ്മണ്യക്ഷേത്രം തുടങ്ങി നൂറുകണക്കിന് ക്ഷേത്രത്തിൽ ഇക്കുറി ബലിതർപ്പണത്തിന് ഭക്തജനങ്ങൾ ഒഴുകിയെത്തി.