കോതമംഗലം: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകുന്ന 25 വീടിനുള്ള ധനശേഖരണ ഭാഗമായി കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആക്രി ചലഞ്ചിന് തുടക്കമായി.കോതമംഗലം ബെസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നിന്ന് പഴയ പേപ്പറുകൾ, കാർട്ടണുകൾ, ഇലക്ട്രിക് ആക്രികൾ തുടങ്ങിയവ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കൈമാറി. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരിയിൽ നിന്ന് ആന്റണി ജോൺ എം.എൽ.എ സാധനങ്ങൾ ഏറ്റുവാങ്ങി. മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, എം.ബി.എം.എം വൈസ് പ്രസിഡന്റ് ബാബു മാത്യു കൈപ്പള്ളിയിൽ, ട്രഷറർ ഡോ. റോയ് ജോർജ് മാലിയിൽ, ഡോ. തോമസ് എബ്രഹാം, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ജയകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിജോ എബ്രഹാം, ബ്ലോക്ക് സെക്രട്ടറി ജിയോ പയസ്, ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. ശ്രീജിത്ത്, എൽദോസ് പോൾ, ടി.ഇ. ഷാഹിൻ, കെ.എൻ. അമൽ, കെ.ജെ. ചന്ദ്രപാൽ, സി.ടി. രഞ്ജിത്ത്, ജോജിഷ് ജോഷി എന്നിവർ പങ്കെടുത്തു.