മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലകളിലെ വിവിധ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ആയിരക്കണക്കിന് ഭക്തജനങ്ങൾ പിതൃക്കൾക്കായി ബലിയർപ്പിച്ചു. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ കർക്കടക വാവുബലിയിട്ടു. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രമോദ് കെ. തമ്പാൻ, അഡ്വ. എൻ. രമേശ്, കൗൺസിലർ അനിൽ കാവുംചിറ, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ നേതൃത്വം നൽകി. ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രം, വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടന്നു.