കൊച്ചി: വിചാരസത്രം ശിൽപ്പശാല 10, 11 തീയതികളിൽ കച്ചേരിപ്പടി ആശിർ ഭവനിൽ നടക്കും. രാവിലെ 10ന് കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ. രാംകുമാർ, കാര്യാദ്ധ്യക്ഷൻ പ്രൊഫ. ഡി. മാവൂത്ത്, ഭാരതീയ വിചാരകേന്ദ്രം അദ്ധ്യക്ഷൻ പ്രൊഫ. സി.വി. ജയമണി, ജനറൽ സെക്രട്ടറി കെ.സി. സുധീർബാബു, ഡോ. സി.എം. ജോയ് എന്നിവർ പങ്കെടുക്കും .
വിവിധസഭകളിൽ അഡ്വ. സി.കെ. സജി നാരായണൻ, വി. വിശ്വരാജ്, കേരള കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ഡോ. ജി. അമൃത്കുമാർ, ആർ. സഞ്ജയൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. 11ന് ഡൽഹി ജനസാംഖ്യാ സമാധാൻ ഫൗണ്ടേഷൻ ദേശീയ അദ്ധ്യക്ഷൻ അനിൽ ചൗധരി, ഡോ .ജി. ഗോപകുമാർ, അഡ്വ.എ. ജയശങ്കർ, അഡ്വ.ഡോ. കെ.പി. കൈലാസനാഥ പിള്ള, അഡ്വ. ശങ്കർജി, അഡ്വ. കൃഷ്ണദാസ് എന്നിവരും വിഷയം അവതരിപ്പിക്കും. വൈകിട്ട് 3.30ന് പ്രൊഫ. സി.വി. ജയമണിയുടെ അദ്ധ്യക്ഷതയിൽ സമാപനസഭ കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ജെ. നന്ദകുമാർ വിഷയം അവതരിപ്പിക്കും. ജസ്റ്റിസ് ആർ. ഭാസ്‌കരൻ വിശിഷ്ടാതിഥിയാകും. പി.എസ്. അരവിന്ദാക്ഷൻ, മുരളീകൃഷ്ണൻ എന്നിവർ സംസാരിക്കും.