കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി നടത്തിയ സൗജന്യ വൈദ്യപരിശോധനയും ആയുർവേദ ഔഷധവിതരണവും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി ദേവസ്വം ബോർഡംഗം എം.ബി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റിനീഷ് മുഖ്യാതിഥി ആയിരുന്നു. നെല്ലുവായ് ധന്വന്തരീ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അരുൺ കൈമൾ നേതൃത്വം നൽകി. ഒരു മാസത്തേക്കുള്ള മരുന്ന് സൗജന്യമായി നൽകി. തൃപ്പൂണിത്തുറ ഗ്രൂപ്പ് അസി. കമ്മീഷണർ എം.ജി. യഹുൽദാസ്, സെക്രട്ടറി ആർ. രാമകൃഷ്ണൻ, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ എന്നിവർ സംസാരിച്ചു.