കാലടി: എ.പി.ജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻ.എസ്.എസ് സെല്ലിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിതർക്ക് അവശ്യ വസ്തുക്കൾ ശേഖരിച്ചു. ജില്ലയിലെ എൻജിനീയറിംഗ് കോളേജുകളിൽ നിന്ന് സമാഹരിച്ച സാധനങ്ങൾ വഹിച്ച വാഹനത്തെ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. വിനോദ്കുമാർ ജേക്കബ് ആദി ശങ്കരയിൽ വച്ച് ഫ്ലാഗ് ഓഫ് ചെയ്തു. മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ. ആനന്ദ്, പ്രിൻസിപ്പൽ ഡോ.എം.എസ്. മുരളി, ജനറൽ മാനേജർ എൻ. ശ്രീനാഥ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സിജോ ജോർജ്, എം. അശ്വിൻ, കെ. രാകേഷ് എന്നിവർ സംസാരിച്ചു.