കോലഞ്ചേരി: മഴുവന്നൂർ വാരിയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തുടങ്ങിയ യോഗ മെഡിറ്റേഷൻ സെന്റർ യോഗാചാര്യൻ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. അനിയൻ പി. ജോൺ അദ്ധ്യക്ഷനായി. സണ്ണി വർഗീസ്, പി.ഒ. രാജു എന്നിവർ സംസാരിച്ചു.

എല്ലാ ദിവസവും രാവിലെയും വൈകിട്ടും 6 മുതൽ 7 വരെയാണ് ക്ളാസ്. ഫിസിക്കൽ ഫി​റ്റ്‌നസിനോടൊപ്പം യോഗയും മെഡി​റ്റേഷനും പരിശീലിപ്പിക്കും. താത്പര്യമുള്ളവർക്ക് വിപാസന യോഗയുടെ പത്ത് ദിവസത്തെ സൗജന്യ പരിശീലനത്തിലും പങ്കെടുക്കാവുന്നതാണ്.