award

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ കൃഷിഭവന്റ നേതൃത്വത്തിൽ ആഗസ്ത് 17 ന് നടക്കുന്ന കർഷക ദിനാചരണത്തോടനുബന്ധിച്ച് കർഷക അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ജൈവ കൃഷി അവലംബിക്കുന്നവർ, മികച്ച വനിതാ കർഷക, വിദ്യാർത്ഥി കർഷകൻ, കർഷക, മുതിർന്ന കർഷകൻ, കർഷക, എസ് .സി, എസ് .റ്റി കർഷകൻ,കർഷക, മികച്ച കർഷക തൊഴിലാളി, സമ്മിശ്ര കർഷകൻ, കർഷക, ക്ഷിര കർഷകൻ, കർഷക, മികച്ച മട്ടുപാവ് കർഷകൻ ,കർഷക, മികച്ച നെൽകർഷകൻ എന്നിവരാണ് അപേക്ഷിക്കേണ്ടത്. ഈ മാസം ആറിന് വൈകിട്ട് അഞ്ച് വരെ മൂവാറ്റുപുഴ കൃഷി ഭവൻ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.