district-president

അങ്കമാലി: ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നഷ്ടപരിഹാരത്തിന് കച്ചവട സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി നിയമ ഭേദഗതി നടത്തണമെന്ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിയമ ഭേദഗതി അടിയന്തിരമായി നടപ്പാക്കണമെന്ന് പ്രമേയത്തിലൂടെ കേന്ദ്ര,​ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന് ഇരകളായ വ്യാപാരികളുടെ അടക്കമുള്ള പുനരധിവാസത്തിന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ സ്വരൂപിക്കുന്ന ദുരിതാശ്വാസ സഹായ നിധിയിലേക്ക് എറണാകുളം ജില്ല ഒരു കോടി രൂപ നല്കുവാൻ തീരുമാനിച്ചു. അങ്കമാലി വ്യാപാരഭവനിൽ നടന്ന പ്രവർത്തക സമിതി യോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, ജിമ്മി ചക്യത്ത്, എം.സി. പോൾസൺ, ഇ.എം. ജോണി, എം.കെ. രാധാകൃഷ്ണൻ, കെ. ഗോപാലൻ, എൻ.പി. അബ്ദുൾ റസാക്ക്, പി.എ. കബീർ, ജോസ് വർഗീസ്, ജോസ് കുര്യാക്കോസ്, എൻ.വി. പോളച്ചൻ, പി.കെ പുന്നൻ, ജോണി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു