മൂവാറ്റുപുഴ: വിശ്വകർമ്മ സർവീസ് സൊസൈറ്റി മുളവൂർ വായനശാലപ്പടി ശാഖ വാർഷികവും കുടുംബ സംഗമവും ഇന്ന് മുളവൂർ പൊന്നിരിക്കപ്പറമ്പ് പായിപ്ര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് പതാക ഉയർത്തൽ, 9.45 ന് ഘോഷയാത്ര, 10.15ന് കലാപരിപാടികൾ, ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. മാത്യു കുഴൽ നാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.