kidney

കൊച്ചി: കരൾരോഗങ്ങളെക്കുറിച്ച് അവബോധം നൽകാൻ ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഒഫ് ദി ലിവർ (ഐ.എൻ.എ.എസ്.എൽ) പൊതുജനങ്ങൾക്കായി സൗജന്യമായി സംഘടിപ്പിക്കുന്ന കൺവെൻഷൻ ഏഴിന് രാവിലെ 9.30ന് ലെ മെറിഡിയൻ സി.എസ്.എം ഹാളിൽ നടക്കും. രജിസ്ട്രേഷൻ 8.30ന്. വിദഗ്ദ്ധ ഡോക്ടർമാരുമായി സംസാരിക്കാൻ അവസരമുണ്ടാകും. ഫോൺ: 8111998185.

മദ്യപാനം മൂലമുള്ള കരൾരോഗങ്ങൾ, ഫാറ്റി ലിവർ, കരളിന്റെ ആരോഗ്യത്തിനാവശ്യമായ ജീവിതശൈലി തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. 200പേ‌‌ർ രജിസ്റ്റർ ചെയ്തു

ഇന്ത്യൻ സൊസൈറ്റി ഒഫ് ഗ്യാസ്‌ട്രോഎന്ററോളജി കേരള ചാപ്റ്റർ, കൊച്ചിൻ ഗട്ട് ക്ലബ്, കൊച്ചിൻ ലിവർ ക്ലബ്, കൊച്ചി ലിവർ ട്രാൻസ്‌പ്ലാന്റേഷൻ സൊസൈറ്റി എന്നിവ സംയുക്തമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.