മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ ജൈവവളങ്ങൾ വിതരണം ചെയ്തു. വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഉൾപ്പെടെ ഏഴ് ഇനം വളങ്ങൾ ആണ് വിതരണം നടത്തിയത്. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ സംസ്ഥാന തലത്തിൽ നടത്തിവരുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി വാളകം എയിം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വളം വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രഹാം ഉദ്ഘാടനം നടത്തി.എയിം ട്രസ്റ്റ് വൈസ് ചെയർമാൻ എം.കെ. ദാസ് അദ്ധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി സുരേഷ് മാമ്പിള്ളിൽ, തങ്കച്ചൻ പഴംപിള്ളിൽ, എം.എ. പൊന്നപ്പൻ, വിമൽ എസ്, അജിത് ലാൽ, ലക്ഷ്മണൻ പുറമന എന്നിവർ സംസാരിച്ചു.