കോലഞ്ചേരി: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ വാരിയർ ഫൗണ്ടേഷനും ഹൈറേഞ്ച് ഫെർട്ടിലൈസേഴ്സും സംയുക്തമായി നടപ്പാക്കുന്ന ജൈവഗ്രാമം പദ്ധതി കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി അനിയൻ പി. ജോൺ ഉദ്ഘാടനം ചെയ്തു. പി.കെ. കുട്ടിക്കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. എം.ജെ. ജേക്കബ്, പി.ഒ. രാജു, സി.വി. മാർക്കോസ്, നവീൻ മംഗലത്ത്, വില്ല്യംസ് കെ. അഗസ്റ്റിൻ, പി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. 50 ശതമാനം സാമ്പത്തിക സഹായത്തോടെ ജൈവവളങ്ങളും വിത്തുകളും കീടനാശിനിയും വിതരണം ചെയ്യുന്ന പദ്ധതിയാണിത്.