prayer

കൊച്ചി: ക്രൈസ്തവ സഭകളുടെ പൊതു എക്യുമെനിക്കൽ വേദിയായ ' അസംബ്ളി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ്" മദ്ധ്യമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാസംഗമം നടത്തി. സംസ്ഥാന സെക്രട്ടറി കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭ വികാരി ജനറാൾ സി.എ. വർഗീസ്‌ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മേഴ്സി ജോസ് , ഡോ. ജോസഫ് കോട്ടൂരാൻ, ജോസ് പി. മാത്യു , മാറ്റോ തോമസ്,​ മാത്യൂസ് ഏബ്രഹാം, അലക്സാണ്ടർ എം. ഫിലിപ്പ്,​ ഡാനിയേൽ സി. ജോൺ,​ സന്തോഷ് തോമസ് കാനാടൻ , കുമ്പളം രവി ,കെ. എസ്. ദിലീപ് കുമാർ, സോഫിയ ഷെറീഫ്,​ ജേക്കബ് ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു