
മൂവാറ്റുപുഴ: എസ്.വൈ.എസ് പ്ലാറ്റിനം വർഷത്തോടനുബന്ധിച്ച് ആരോഗ്യം തന്നെ ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി ലഹരി നിയമ നടപടികൾ കർശനമായി നടപ്പാക്കാൻ ആവശ്യപ്പെടുന്ന നിവേദനം ഡോ . മാത്യു കുഴൽനാടൻ എം.എൽ.എക്ക് കൈമാറി. എസ്.വൈ.എസ് മൂവാറ്റുപുഴ സോൺ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഷാജഹാൻ സഖാഫിയാണ് നിവേദനം നൽകിയത്. സെക്രട്ടറി സൽമാൻ സഖാഫി അദ്ധ്യക്ഷനായി. സൈഫു റഹ്മാൻ അസ്ഹരി, നൂറുദ്ദീൻ സഖാഫി, ഉബൈസ് പുഴക്കര എന്നിവർ സംബന്ധിച്ചു.