കൊച്ചി: മനുഷ്യരുടെ പ്രവർത്തികൾ പ്രകൃതിയെ നശിപ്പിക്കുന്ന തലത്തിലുള്ളതാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് സയിന്റിസ്റ്റ് ഡോ. ടി.വി. സജീവ് പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ ലീഡർ ഇൻസൈറ്റിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രകൃതിയിൽ നിന്ന് മാനേജർമാർക്ക് പഠിക്കാനുള്ള പാഠങ്ങൾ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. പ്രകൃതി തന്റെ നിലനിൽപ്പിനു വേണ്ടി വലിയ ശ്രമങ്ങൾ നടത്തുമെന്നുറപ്പാണ്. അത്തരം നീക്കത്തിൽ മനുഷ്യരാശിക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമോയെന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ദിലീപ് നാരായണൻ, സെക്രട്ടറി ഡോ. അനിൽ ജോസഫ് എന്നിവർ സംസാരിച്ചു.