പറവൂർ: തോന്ന്യകാവ് - തൃക്കപുരം റോഡിൽ തോന്ന്യകാവ് മുതൽ അത്താണി വരെയുള്ള കുടിവെള്ള പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. പൈപ്പുകൾ മാറ്റുന്ന പ്രവൃത്തി ആഗസ്റ്റ് അവസാന ആഴ്ചയിൽ ആരംഭിക്കാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ടെൻ‌ഡർ നടപടികൾ പൂർത്തിയായാൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചാൽ ഉടൻ പ്രവർത്തികൾ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും പ്രതിപക്ഷനേതാവ് അറിയിച്ചു.