പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ സ്മാർട്ട്ശ്രീ എഡ്യു കൺസൾട്ടൻസിയുടെ സഹകരണത്തോടെ പത്ത് മാസത്തെ സൗജന്യ പി.എസ്.സി പരിശീലനം നൽകും. ആറ് മാസം പി.എസ്.സി പരിശീലനവും നാല് മാസം ബാക്കപ്പ്, റിവിഷനുമാണ്. ഗുഗിൾ മീറ്റ്, വീഡിയോ ക്ളാസ്, പി.ഡി.എഫ് നോട്ട്, ഓഡിയോ ഫയൽ, വീക്ക്‌ലി എക്സാം, മോട്ടിവേഷൻ ക്ളാസ് തുടങ്ങിയവയിലൂടെയാണ് പരിശീലനം. ഒരു വീട്ടിൽ ഒരു സർക്കാർ ജോലി എന്ന യോഗം ജനറൽ സെക്രട്ടറിയുടെ സ്വപ്നപദ്ധതിയുടെ ഭാഗമാണ് ഇത്. യൂണിയനിലെ 72 ശാഖായോഗങ്ങളിലെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം പ്രയോജനം ലഭിക്കും. ഇരുന്നൂറ് രൂപ രജിസ്ട്രഷൻ ഫീസ് നൽകിയാൽ പരിശീലനം സൗജന്യമാണെന്ന് പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണനും കൺവീനർ ഷൈജു മനയ്ക്കപ്പടിയും പറഞ്ഞു. ഫോൺ: 9235700300, 7736326685.