പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാ ക്ഷേത്രത്തിൽ നടന്ന കർക്കിടകവാവുബലിക്ക് പിതൃ മോക്ഷം തേടിആയിരങ്ങൾ ക്ഷേത്രമുറ്റത്ത് എത്തിച്ചേർന്നു. പുലർച്ചെ തുടങ്ങിയ ബലിചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പി.കെ. മധു കാർമ്മികത്വം വഹിച്ചു. സ്കൂൾ മാനേജർ എ.കെ. സന്തോഷ് പ്രസിഡന്റ് കെ.വി. സരസൻ, ദേവസ്വം മാനേജർ കെ. ആർ മോഹനൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബലിയിടാനെത്തിയ ഭക്തജനങ്ങൾക്ക് വിശ്വഹിന്ദു പരീഷത്തിന്റെ ആഭിമുഖ്യത്തിൽ ചുക്ക് കാപ്പി വിതരണവുമുണ്ടായിരുന്നു.