lake
വയനാടിന് ഒരുകോടി രൂപയുടെ മരുന്നുകൾ വിപിഎസ് ലേക്‌ഷോർ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയേഷ് വി. നായർ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, ഒ.ആർ കേളു, ജില്ലാ കളക്ടർ മേഘശ്രീ എന്നിവർക്ക് കൈമാറുന്നു

കൊച്ചി: വയനാടിന് പിന്തുണയുമായി വിപിഎസ് ലേക്‌ഷോർ ആശുപത്രി ഒരുകോടി രൂപയുടെ അവശ്യമരുന്നുകൾ സർക്കാരിന് കൈമാറി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു, ജില്ലാ കളക്ടർ മേഘശ്രീ എന്നിവർ കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയേഷ് വി. നായരിൽ നിന്ന് മരുന്നുകൾ ഏറ്റുവാങ്ങി.

മരുന്നുകൾ എത്തിക്കാൻ സന്നദ്ധതയറിയിച്ച് ഒരുദിവസത്തിനകമാണ് കൊച്ചിയിൽനിന്ന് വയനാട്ടിലെത്തിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ലേക്‌ഷോർ നൽകുന്ന പിന്തുണയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് നന്ദി പറഞ്ഞു.