കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ കോൺഗ്രസ് പ്രവർത്തകനായ തൃക്കാക്കര നോർത്ത് വിടാക്കുഴ സ്വദേശി കെ.എച്ച്. ഷിജുവിനെയാണ് (36)കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനയ്ക്കെതിരെ 'യൂത്ത് കോൺഗ്രസ് വിടാക്കുഴ' എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് പണം കവർന്നിട്ടുള്ളതാണെന്നും ഇനിയും കവർന്നെടുക്കുമെന്നുള്ള പ്രചാരണം നടത്തിയത്. സി.പി.എം കളമശേരി മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ പരാതിയിലാണ് അറസ്റ്റ്.