ആലുവ: വയനാട് പ്രകൃതിക്ഷോഭത്തിന് ഇരയായവർക്കായി ആലുവയുടെ കൈത്താങ്ങായി 10 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. വയനാട് ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് 100 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് രാഹുൽഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.
ദുരിതബാധിതപ്രദേശങ്ങളും ക്യാമ്പുകളും എം.എൽ.എമാരായ അൻവർ സാദത്തും റോജി എം. ജോണും ഇന്നലെ സന്ദർശിച്ചിരുന്നു.