നെടുമ്പാശേരി: മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയ 'ഉജ്ജ്വലം 2024" പുരസ്‌കാരങ്ങൾ മന്ത്രി പി. രാജീവ് വിതരണം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജിഷ ശ്യാം, ജോബി നെൽകര, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ബിന്നി തരിയൻ, കെ.ജെ. പോൾസൻ, പി.കെ. എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, ജോസ് ആലുക്ക, വി.ഡി. പ്രഭാകരൻ, ടി.എസ്. മുരളി, വി.എ. ഖാലിദ്, ഷൈബി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.