accident

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് നാലാം വാർഡിലെ ചതുപ്പിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. വെസ്റ്റ് മുളവൂരിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് അറക്കപ്പൊടിയുമായി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. രണ്ടു പേർക്ക് പരിക്കേറ്റു.

ഇന്നലെ രാവിലെ ആറോടെ നിരപ്പ് - വെസ്റ്റ് മുളവൂർ റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെയായിരുന്നു അപകടം. തൃശ്ശൂർ സ്വദേശിയായ ഡ്രൈവർ പോൾസൺ, ബീഹാർ സ്വദേശികളായ ബോല, സുനി എന്നിവരാണ് അപടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ബീഹാർ സ്വദേശികൾക്ക് പരിക്കേറ്റു. ഡ്രൈവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.