കൊച്ചി: സാമൂഹ്യ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കോട്ടയം ഈരാറ്റുപേട്ട മാവതറയിൽ വീട്ടിൽ ഹാഫിസ് (23) ആണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കടവന്ത്ര എസ്.എച്ച്.ഒ രതീഷ് പി.എം, എസ്.ഐ ദിനേശ്, എ.എസ്.ഐ ദിലീപ്കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്, പ്രതിയെ റിമാൻഡ് ചെയ്തു.