idbi-logo

കൊ​ച്ചി​:​ ​പ്ര​മു​ഖ​ ​വാ​ണി​ജ്യ​ ​ബാ​ങ്കാ​യ​ ​ഐ.​ഡി.​ബി.​ഐ​ ​ബാ​ങ്ക് ​ഏ​റ്റെ​ടു​ക്കാ​നു​ള്ള​ ​മ​ത്സ​ര​ത്തി​ൽ​ ​ബ​ഹു​രാ​ഷ്ട​ ​ക​മ്പ​നി​യാ​യ​ ​ഫെ​യ​ർ​ഫാ​ക്സ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​ഹോ​ൾ​ഡിം​ഗ്സും​ ​രം​ഗ​ത്ത്.​ ​തൃ​ശൂ​ർ​ ​ആ​സ്ഥാ​ന​മാ​യ​ ​സി.​എ​സ്.​ബി​ ​ബാ​ങ്കി​ന്റെ​ ​മാ​തൃ​ക​മ്പ​നി​യാ​ണി​ത്.​ ​ഫെ​യ​ർ​ഫാ​ക്സി​ന് ​പു​റ​മേ​ ​എ​മി​റേ​റ്റ്സ് ​എ​ൻ.​ബി.​ഡി​യും​ ​കോ​ട്ട​ക് ​മ​ഹീ​ന്ദ്ര​ ​ബാ​ങ്കു​മാ​ണ് ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​താ​ത്പ​ര്യ​ ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.
ഐ.​ഡി.​ബി.​ഐ​ ​ബാ​ങ്കി​ൽ​ ​കേ​ന്ദ്ര​സ​‌​ർ​ക്കാ​രി​ന് 45.48​ ​ശ​ത​മാ​ന​വും​ ​എ​ൽ.​ഐ.​സി​ക്ക് 49.24​ ​ശ​ത​മാ​ന​വും​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്ത​മു​ണ്ട്.​ ​ഇ​രു​വ​രു​ടെ​യും​ 60.70​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ക​ൾ​ ​വി​റ്റ​ഴി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ഇ​തോ​ടെ​ ​ഐ.​ഡി.​ബി.​ഐ​യു​ടെ​ ​നി​യ​ന്ത്ര​ണം​ ​ക​രാ​ർ​ ​നേ​ടു​ന്ന​ ​ക​മ്പ​നി​ക്ക് ​ല​ഭി​ക്കും.​ ​ബി​ഡ് ​സ​മ​ർ​പ്പി​ച്ച​ ​ക​മ്പ​നി​ക​ൾ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യു​ള്ള​ ​ച​ർ​ച്ച​ക​ളി​ലാ​ണ്.​ ​ഈ​ ​സാ​മ്പ​ത്തി​ക​വ​ർ​ഷം​ ​അ​വ​സാ​ന​ത്തോ​ടെ​ ​ടെ​ൻ​ഡ​റു​ക​ൾ​ ​തു​റ​ന്നേ​ക്കും.​ ​അ​തേ​സ​മ​യം,​ ​ഐ.​ഡി.​ബി.​ഐ​ ​ബാ​ങ്കി​നെ​ ​അ​തേ​പ​ടി​ ​നി​ല​നി​ർ​ത്തി​ ​ഏ​റ്റെ​ടു​ക്കാ​മെ​ന്നാ​ണ് ​ഫെ​യ​ർ​ഫാ​ക്സ് ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.
ഐ.​ഡി.​ബി.​ഐ​ ​ബാ​ങ്ക് ​ഫെ​യ​ർ​ഫാ​ക്സി​ന്റെ​ ​വ​രു​തി​യി​ലാ​യാ​ൽ​ ​സ​ഹ​സ്ഥാ​പ​ന​മാ​യ​ ​സി.​എ​സ്.​ബി​യു​ടെ​ ​ഘ​ട​ന​യി​ലും​ ​മാ​റ്റ​മു​ണ്ടാ​യേ​ക്കാം.​ടൊ​റ​ന്റോ​ ​ആ​സ്ഥാ​ന​മാ​യ​ ​ഫെ​യ​ർ​ഫാ​ക്സി​ന് ​ഇ​ന്ത്യ​യി​ല​ട​ക്കം​ ​നി​ക്ഷേ​പ​മു​ള്ള​ ​ശ​ത​കോ​ടീ​ശ്വ​ര​നും​ ​ക​നേ​ഡി​യ​ൻ​ ​പൗ​ര​നു​മാ​യ​ ​പ്രേം​ ​വാ​ത്സ​യു​ടെ​ ​പി​ന്തു​ണ​യു​ണ്ട്.​ ​ഐ.​ഡി.​ബി.​ഐ​ ​ഓ​ഹ​രി​ ​വി​ൽ​പ​ന​ 2022​ ​മു​ത​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സ​ജീ​വ​മാ​യി​ ​ആ​ലോ​ചി​ക്കു​ക​യാ​ണ്.​ ​യു.​എ.​ഇ​യി​ലും​ ​സൗ​ദി​യി​ലും​ ​ഇ​ന്ത്യ​യി​ലും​ ​ധ​ന​കാ​ര്യ​ ​സേ​വ​ന​മു​ള്ള​ ​സ്ഥാ​പ​ന​മാ​ണ് ​ഐ.​ഡി.​ബി.​ഐ​യെ​ ​നോ​ട്ട​മി​ടു​ന്ന​ ​എ​മി​റേ​റ്റ്സ് ​എ​ൻ.​ബി.​ഡി.