മൂവാറ്റുപുഴ: തൃക്കളത്തൂർ പള്ളിപ്പടി ഗ്രീൻ നഗർ വലിയകുളങ്ങര വീട്ടിൽ (ജോൺസ് വില്ല) വി.ജെ. ജോണിന്റെ മകൻ അജു ജോൺ (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കും. വിവിധ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഫിനാൻഷ്യൽ കൺസൾട്ടന്റായിരുന്നു. മാതാവ്: കറുകടം മാളിയേക്കൽ (അമ്പഴച്ചാലിൽ) ഏലിയാമ്മ. സഹോദരങ്ങൾ: ബിജോ ജോൺ, ബിൻസി ജിൻസൺ.