cmdrf

കൊച്ചി: വയനാടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുടുക്കയിലെ സമ്പാദ്യം നൽകി രണ്ടു വിദ്യാർത്ഥികൾ. കുറുമശേരി സ്വദേശിനിയായ വിദ്യാർത്ഥിനി ശ്രീയ കുടുക്കപൊട്ടിച്ച് കിട്ടിയ 1,231 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. നീറിക്കോട് സ്വദേശി സിറാജുദീന്റെ മകൾ എട്ടാം ക്ലാസുകാരി ആയിഷയും തന്റെ കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകി. കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി പി. രാജീവിന്റെ കളമശേരിയിലെ ഓഫീസിൽ വെച്ചാണ് സഹായം കൈമാറിയത്.