കൊച്ചി: മുതിർന്ന സി.പി.എം നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായ കെ.എൻ. രവീന്ദ്രനാഥിന്റെ 'ഒരു ചുവന്ന സ്വപ്നം" പുസ്തകം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പ്രൊഫ.എം.കെ. സാനുവിന് നൽകി പ്രകാശനം ചെയ്തു. കമ്യൂണിസ്റ്റ് ലോകം ആവിർഭവിക്കുമെന്ന ശുഭാപ്തിവിശ്വാസം രവീന്ദ്രനാഥിന്റെ എല്ലാ രചനകളിലുമുണ്ടെന്ന് എം.കെ. സാനു പറഞ്ഞു. കോർപ്പറേറ്റുകളുടെ കാലത്ത്, തൊഴിലാളികൾക്കിടയിൽ ഐക്യവും യോജിപ്പും ആശയവ്യക്തതയുമുണ്ടാക്കിയാൽ മാത്രമേ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയൂവെന്ന് കെ.എൻ. രവീന്ദ്രനാഥ് പറഞ്ഞു.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എസ്. ശർമ, എസ്. സതീഷ്, സി.എം. ദിനേശ്മണി, സി.ബി. ചന്ദ്രബാബു, കെ. ചന്ദ്രൻപിള്ള, കെ.എൻ. ഗോപിനാഥ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, അഡ്വ.എം. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
കെ.എൻ. രവീന്ദ്രനാഥിന്റെ സംഭാഷണങ്ങളും ലേഖനങ്ങളും അടങ്ങുന്നതാണ് പുസ്തകം.