കൊച്ചി: സി.ഐ.ടി.യു പ്രസിദ്ധീകരണമായ സന്ദേശം 50 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന അറിവുത്സവം ജില്ലാതല മത്സരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. 22ന് പ്രസംഗം, പോസ്റ്റർ രചന മത്സരങ്ങൾ കളമശേരിയിലും 24ന് കഥ, കവിത, ലേഖനം, മുദ്രാവാക്യം രചന അമ്പലമുകളിലും 31ന് സിനിമാഗാനം, തൊഴിലാളി ജീനിയസ് മത്സരങ്ങൾ എറണാകുളത്തും സംഘടിപ്പിക്കും. സംഘാടക സമിതി ചെയർമാനായി കെ.കെ കലേശൻ, കൺവീനറായി രഘുനാഥ് പനവേലി, ട്രഷററായി നിധീഷ് ബോസ് അമ്പലമുകളിൽ എൻ.കെ ജോർജ് (ചെയർമാൻ), എം.വൈ കുരിയാച്ചൻ (കൺവീനർ), സിന്ധു സത്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 10നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9447037444 എന്ന നമ്പരിലോ cituekmdc@gmail.com