കൊച്ചി: വയനാട് ദുരന്തത്തിൽ കേരള കോൺഗ്രസ് (ബി) എറണാകുളം മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി വി.ടി. വിനീത് പറഞ്ഞു. ദുരന്തമുഖത്തു ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുന്ന ദുരന്ത നിവാരണ സേന ഉൾപ്പടെ സന്നദ്ധപ്രവർത്തകർക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നാടിനെ നടുക്കിയ ദുരന്തം അതിജീവിക്കാൻ എല്ലാവരും യോജിച്ചുപ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ആഷിത പി.എസ്., വിനയൻ, എൻ.എച്ച് തോമസ്, മന്യ, അർജിത്, ആർ. രാഹുൽ, അനിരുദ്ധ്, ജെയ്‌സൺ എന്നിവർ സംസാരിച്ചു.