കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തും ആമ്പല്ലൂർ ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ആദ്യ ക്യാമ്പ് 6ന് രാവിലെ 9.30ന് കാഞ്ഞിരമറ്റം മുസ്ലീം പള്ളി മദ്രസാ ഹാളിൽ തുടങ്ങും. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എ. അനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പദ്മാകരൻ, ബ്ലോക്ക് മെമ്പർ ജലജാ മോഹൻ, ആമ്പല്ലൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബിനു പുത്തേത്ത് മ്യാലിൽ, എം.എം. ബഷീർ, ജലജാ മണിയപ്പൻ, വാർഡ് മെമ്പർ എ. പി. സുഭാഷ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. എസ്. രാധാകൃഷ്ണൻ, സി. ഡി. എസ്. ചെയർ പേഴ്സൺ കർണ്ണകി രാഘവൻ, കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നിസാർ മേലോത്ത്, ഡോക്ടർമാരായ സന്ധ്യാ മോൾ, പി.എ ദിവ്യ, പഞ്ചായത്ത് സെക്രട്ടറി എ.എസ്. സുനിത തുടങ്ങിയവർ സംസാരിക്കും. ക്യാമ്പ് ഉച്ചയ്ക്ക് 2ന് സമാപിക്കും.