y

തൃപ്പൂണിത്തുറ: ഹിന്ദു ഇക്കണോമിക് ഫോറം സെൻട്രൽ സോൺ, എറണാകുളം ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് നടന്നു. സംസ്ഥാന പ്രസിഡന്റ് ശ്രീകുമാർ മേനോൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്‌ കണ്ണമ്പ്ര, ട്രഷറർ മനോജ്‌ കുമാർ, ജോയിന്റ് സെക്രട്ടറി ബാലഗോപാൽ വെളിയത്ത്, തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. പ്രതാപൻ, മുൻ സംസ്ഥാന സെക്രട്ടറി സി.എ. രാജൻ, സുനിൽ ഭാസ്കരൻ (പ്രസിഡന്റ് നോമിനി) എന്നിവർ സംസാരിച്ചു. സെൻട്രൽ സോൺ ഭാരവാഹികളായി സുരേഷ് നമ്പ്യാർ (പ്രസിഡന്റ്), ഡിജിൻ രാജ് (സെക്രട്ടറി) എന്നിവരും ജില്ലാ ഭാരവാഹികളായി കെ.എസ്. രാമകൃഷ്ണൻ (പ്രസിഡന്റ്), ജയകുമാർ (സെക്രട്ടറി), ശ്രീനാഥ് (ട്രഷറർ), ഹരികൃഷ്ണൻ (വൈസ് പ്രസിഡന്റ്), രതീഷ് (ജോയിന്റ് സെക്രട്ടറി), പ്രകേഷ് പ്രഭു (ബി 2 ബി കോർഡിനേറ്റർ) എന്നിവരും സ്ഥാനമേറ്റു.