കൊച്ചി: വല്ലാർപാടം പള്ളിയുടേയും മാതാവിന്റെ ചിത്രസ്ഥാപനത്തിന്റെയും മഹാജൂബിലിയോടും അനുബന്ധിച്ചുള്ള തിരുസ്വരൂപ പ്രയാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഫ്ളാഗ് ഒഫ് ചെയ്തു. ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണി ക്കോടത്ത് അദ്ധ്യക്ഷനായി. ഫാ. കാരൾ ജോയ്‌സ് കളത്തിപ്പറമ്പിൽ, ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത് എന്നിവർ പ്രസംഗിച്ചു.
എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രൽ, എളംകുളം ഫാത്തിമ, മൂത്തേടും സെന്റ് മേരി മാഗ്ദലിൻ, നെട്ടൂർ വിമലമാതാ, മാമംഗലം മൗണ്ട് കാർമ്മൽ, പൊറ്റക്കുഴി ലിറ്റിൽ ഫ്‌ളവർ പൊന്നാരിമംഗലം കാരുണ്യ തുടങ്ങിയ ദേവാലങ്ങളിലൂടെയായിരുന്നു പ്രയാണം.