കാലടി: വയനാടിന് കൈത്താങ്ങായി നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരണം നടത്തി. വാർഡ് മെമ്പർ ആനി ജോസ് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി മുഖ്യാതിഥിയായി. ലൈബ്രറി സെക്രട്ടറി മേഘ പ്രസാദ്, അസോസിയേറ്റ് ഫിലിം ഡയറക്ടർ വിജയ് പ്രദീപ്, പി.പി. സുരേന്ദ്രൻ, ഷൈൻ ജോസ്, ടി.ആർ. പ്രസാദ്, എൻ.പി. ആനന്ദ്, ജനത പ്രദീപ്, ബിന്ദു ഷാജി, ടി.കെ. രാജൻ, പി.എ. രവി, ഗീതിക ലാലു എന്നിവരുടെ നേതൃത്വത്തിൽ നാല് സ്ക്വാഡായി തിരിഞ്ഞ് 75000 രൂപ സമാഹരിച്ചതായി പ്രസിഡന്റ് ടി.എൽ. പ്രദീപ് പറഞ്ഞു.