space

കൊച്ചി: ദേശീയ ബഹിരാകാശ ദിനാഘോഷത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെ കേരളത്തിലെ വിവിധ കേന്ദ്രങ്ങൾ,​ ലക്ഷദ്വീപ്‌, മാഹി എന്നിവിടങ്ങളിൽ ആഘോഷപരിപാടികൾക്ക് തുടക്കമായി. പൊതുജനങ്ങൾക്ക് തിരുവനന്തപുരം ഐ.എസ്.ആർ.ഒ കേന്ദ്രത്തിലെ ലാബുകൾ സന്ദർശിക്കാൻ അവസരം ലഭിക്കും. വിവരങ്ങൾക്ക്: https://www.vssc.gov.in/NSPD24. ചന്ദ്രയാൻ-3ന്റെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ചരിത്രനേട്ടത്തെ അനുസ്മരിക്കുന്ന ബഹിരാകാശ ദിനമായ 23വരെ സ്കൂളുകൾ,​കലാലയങ്ങൾ,​ സർവകലാശാലകൾ,​ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സെമിനാറുകൾ,​ ശില്പശാലകൾ,​ പ്രദർശനമേളകൾ എന്നിവയുണ്ടാകും. തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്പേസ്‌ സെന്റർ,​ ലിക്വിഡ്‌ പ്രൊപ്പൽഷൻ സിസ്റ്റംസ്‌ സെന്റർ,​ഐ.എസ്.ആർ.ഒ ഇന്റർഷ്യൽ സിസ്റ്റംസ്‌ യൂണിറ്റ്‌, ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ്‌ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ്‌ കേരളത്തിലെ ആഘോഷങ്ങൾ.